ന്യൂസ് ക്ലിക്ക് റെയ്ഡ്: സീതാറാം യെച്ചൂരിയുടെ വീട്ടിലും പരിശോധന

വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡല്‍ഹി പൊലീസിന്റെ പരിശോധന.
സീതാറാം യെച്ചൂരി/ഫയല്‍ ചിത്രം
സീതാറാം യെച്ചൂരി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡല്‍ഹി പൊലീസിന്റെ പരിശോധന. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് യെച്ചൂരിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. 

ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകന്‍ യെച്ചൂരിയുടെ വീടിന്റെ പുറകിലെ കെട്ടിടത്തില്‍ താമസിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരിശോധന നടത്തിയത്. സിപിഎം ഓഫിസ് റിസപ്ഷനിലെ ജീവനക്കാരന്റെ മകന്‍ സുമിത് ന്യൂസ് ക്ലിക്കില്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്യുന്നുണ്ട്. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഡല്‍ഹി പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

വീട്ടിലെ റെയ്ഡ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ലെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.
 ഈ വീട്ടിലല്ല നിലവില്‍ സീതാറാം യെച്ചൂരി താമസിക്കുന്നത്. ടീസ്ത സെതല്‍വാദിന്റെ വസതിയിലും പരിശോധന നടന്നു. സുമിത്തിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തതായി യെച്ചൂരി പറഞ്ഞു. ഈ വീട്ടിലല്ല നിലവില്‍ സീതാറാം യെച്ചൂരി താമസിക്കുന്നത്. ടീസ്ത സെതല്‍വാദിന്റെ വസതിയിലും പരിശോധന നടന്നു. 

അമേരിക്കന്‍ കോടീശ്വരന്‍ വഴി ചൈനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചു എന്നാണ് ന്യൂസ് ക്ലിക്കിന് എതിരെയുള്ള കേസ്. ആരോപണവുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍, സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഇ മെയിലുകള്‍ പരിശോധിച്ചിരുന്നു. 

പോര്‍ട്ടലിന് എതിരെ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ കൂടാതെ മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com