ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം പി സഞ്ജയ് സിങ് അറസ്റ്റില്‍, ഇഡിയുടെ റെയ്ഡ് എട്ട് മണിക്കൂര്‍ 

ഡല്‍ഹി എക്സൈസ് നയത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ്  സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്.
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ് അറസ്റ്റില്‍. ഡല്‍ഹി എക്സൈസ് നയത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ്  സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്നാമത്തെ എഎപി നേതാവാണ് 51കാരനായ സിംഗ്. 

ഇന്ന് രാവിലെ 7 മണിക്ക് മുമ്പ് തന്നെ ഇഡിയുടെ റെയ്ഡ് ആരംഭിച്ചു. ഡല്‍ഹി മദ്യ കുംഭകോണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സഞ്ജയ് സിങിന്റെ  മൂന്ന് കൂട്ടാളികളായ സര്‍വേഷ് മിശ്ര, അജിത്, വിവേക് ത്യാഗി എന്നിവരെ ഏജന്‍സി റെയ്ഡ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇഡി റെയ്ഡുകള്‍ നടന്നത്. 

നേരത്തെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ സഞ്ജയ് സിങിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു നടപടി. തുടര്‍ച്ചയായി ചെയറിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നായിരുന്നു സസ്‌പെന്‍ഷന് കാരണമായി ചൂണ്ടിക്കാട്ടിയത്. സസ്‌പെന്‍ഷനെത്തുടര്‍ന്ന് സഞ്ജയ് സിങ് പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com