കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഉടൻ നീക്കണം; നിയമപരിരക്ഷ നഷ്ടപ്പെടും: സാമൂഹിക മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ നോട്ടീസ്

കുട്ടികളെ അശ്ലീലമായി പ്രദര്‍ശിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ സ്ഥിരമായി നീക്കം ചെയ്യുകയോ ഉപഭോക്താക്കള്‍ക്ക് അതിലേക്കുള്ള ആക്‌സസ് നിരോധിക്കുയോ ചെയ്യണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍നിന്ന് നീക്കം ചെയ്യാൻ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. എക്‌സ്, യൂട്യൂബ്, ടെലഗ്രാം തുടങ്ങിയ ടെക് കമ്പനികള്‍ക്കാണ് കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് നല്‍കിയത്. ഇത്തരം ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യണം. ഇല്ലെങ്കിൽ നിയമപരമായ സംരക്ഷണം നഷ്ടപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കി. 

കുട്ടികളെ അശ്ലീലമായി പ്രദര്‍ശിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ സ്ഥിരമായി നീക്കം ചെയ്യുകയോ ഉപഭോക്താക്കള്‍ക്ക് അതിലേക്കുള്ള ആക്‌സസ് നിരോധിക്കുയോ ചെയ്യണം. ഭാവിയില്‍ ഇത്തരം ഉള്ളടങ്ങള്‍ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെടാതിരിക്കാനായി അൽ​ഗൊരിതത്തിൽ മാറ്റം വരുത്തണം. കൂടാതെ ഇത് റിപ്പോർട്ട് ചെയ്യാനുള്ള നടപടികളും സ്വീകരിക്കണം എന്നുമാണ് നോട്ടീസിൽ പറയുന്നത്. 

ഐ.ടി. നിയമങ്ങള്‍ പ്രകാരം സുരക്ഷിതവും വിശ്വാസ്യയോഗ്യവുമായ ഇന്റര്‍നെറ്റ് സൃഷ്ടിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്ര ഐ.ടി. വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ അറിയിച്ചു. ക്രിമിനല്‍ സ്വഭാവമുള്ളതും ഹാനികരമായതുമായ ഉള്ളടക്കങ്ങള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള കര്‍ശനമായ നിര്‍ദേശങ്ങള്‍ ഐ.ടി. ആക്ടിറ്റിലെ വകുപ്പുകള്‍ ഉറപ്പാക്കുന്നു. വേഗത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഐ.ടി ആക്ടിലെ വകുപ്പ് 79 പ്രകാരം അവര്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷ പിന്‍വലിക്കും. ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com