ബിജെപി എംപിയുടെ കാല്‍ തൊട്ട് വണങ്ങി കോണ്‍ഗ്രസ് എംഎല്‍എ; വീഡിയോ വൈറല്‍

കാലില്‍ തൊട്ടുവണങ്ങിയ സഞ്ജയ് ശുക്ലയെ വിജയ് വാര്‍ഗിയ ചേര്‍ത്തുപിടിക്കുന്നതും വീഡിയോയില്‍ കാണാം
ബിജെപി നേതാവ് വിജയ് വാര്‍ഗിയയുടെ കാല്‍തൊട്ട് വന്ദിച്ച് സഞ്ജയ് ശുക്ല
ബിജെപി നേതാവ് വിജയ് വാര്‍ഗിയയുടെ കാല്‍തൊട്ട് വന്ദിച്ച് സഞ്ജയ് ശുക്ല

ഇന്‍ഡോര്‍:  നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, ബിജെപി എംപിയുടെ കാല്‍തൊട്ട് വന്ദിച്ച കോണ്‍ഗ്രസ് എംഎല്‍എയുടെ നടപടി വിവാദത്തില്‍. ഇന്‍ഡോറിലെ പൊതുപരിപാടിക്കിടെ കോണ്‍ഗ്രസ് എംഎല്‍എ സഞ്ജയ് ശുക്ല ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ കാല്‍ തൊട്ട് വന്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

ഇന്‍ഡോര്‍ 1 ല്‍ നിന്നുള്ള എംഎല്‍എയാണ് സഞ്ജയ് ശുക്ല. അതേ മണ്ഡലത്തില്‍ നിന്നും ഇത്തവണ വീണ്ടും മത്സരിക്കാനാണ് സാധ്യത. വിജയ് വാര്‍ഗിയയാണ് ബിജെപി സ്ഥാനാര്‍ഥി. 

കാലില്‍ തൊട്ടുവണങ്ങിയ സഞ്ജയ് ശുക്ലയെ വിജയ് വാര്‍ഗിയ ചേര്‍ത്തുപിടിക്കുന്നതും വീഡിയോയില്‍ കാണാം. നവംബര്‍ 17നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ല. അതേസമയം ബിജെപി ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് യോഗം ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. കെസി വേണുഗോപാലും മുന്‍ മുഖ്യമന്ത്രി കമല്‍നാഥും യോഗത്തില്‍ പങ്കെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com