ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറില്‍ ലോറി ഇടിച്ചു; ഏഴ് മരണം

കാറിലെ യാത്രക്കാരാണ് മരിച്ചത്.
വാഹനാപകടത്തിന്റെ ടെലിവിഷന്‍ ദൃശ്യം
വാഹനാപകടത്തിന്റെ ടെലിവിഷന്‍ ദൃശ്യം

ബംഗളൂരു: കര്‍ണാടക ഹൊസപ്പേട്ടെയില്‍ വാഹനാപകടത്തില്‍ ഏഴുമരണം. നിയന്ത്രണം വിട്ട ലോറി എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകായിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. ചിത്രദുര്‍ഗ-സോലാപൂര്‍ ദേശീയ പാതയിലായിരുന്നു അപകടം

വിജയ്‌നഗരയിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് എസ്‌യുവി കാറിലേക്ക് ഇടിച്ചുകയറി. അതോടൊപ്പം തന്നെ കാറിന്റെ പുറകിലുണ്ടായിരുന്ന ലോറിയും ഇടിച്ചുകയറിയതോടെയാണ് വലിയ അപകടം ഉണ്ടായത്. കാറിലെ യാത്രക്കാരാണ് മരിച്ചത്. ഇവരെല്ലാം ഉക്കടകേരി സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. 

ഗോണിബാസപ്പ (65), കെഞ്ചമ്മ (80), ഭാഗ്യമ്മ (30), യുവരാജ് (5), സണ്ടൂരിലെ ഭീമലിംഗപ്പ (50), ഭാര്യ ഉമ (45), മകന്‍ അനില്‍ (30) എന്നിവരാണ് മരിച്ചത്. കുലഹള്ളിയിലുള്ള ഗോണ്‍ ബസവേശ്വര ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ എറെ നേരെ ഗതാഗതക്കുരുക്കുണ്ടായി. ടിപ്പറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com