കാറിന്റെ വിന്‍ഡോ തുറന്ന് തല പുറത്തേയ്ക്ക് നീട്ടി, ഭയന്ന് ഓടി ആളുകള്‍,ഡല്‍ഹിയില്‍ 'ഡീമന്‍ നണ്‍' - വീഡിയോ

ആര്‍ട്ടിസ്റ്റ് ഇസ സെറ്റിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്
ഡീമൻ നണിന്റെ വേഷം ധരിച്ച് യുവതി, വീഡിയോ ദൃശ്യം
ഡീമൻ നണിന്റെ വേഷം ധരിച്ച് യുവതി, വീഡിയോ ദൃശ്യം

ഘോഷ വേളകളില്‍ പരിപാടികള്‍ കൊഴുപ്പിക്കുന്നതിനും മറ്റും വേഷംമാറി നടക്കുന്നത് സാധാരണമാണ്. ക്രിസ്മസ്, ഓണം പോലെയുള്ള ആഘോഷ വേളകളില്‍ പരിപാടികള്‍ കൊഴുപ്പിക്കുന്നതിന് ക്രിസ്മസ് അപ്പൂപ്പനായും പുലി വേഷം കെട്ടിയും ആളുകള്‍ റോഡുകളിലൂടെ നടക്കുന്നതില്‍ യാതൊരുവിധ അസ്വാഭാവികതയുമില്ല. ഇപ്പോള്‍ ഹൊറര്‍ ചിത്രമായ ദി നണിലെ ഡീമന്‍ നണിന്റെ കഥാപാത്രത്തിന് സമാനമായി വേഷംമാറി ആളുകളെ ഭയപ്പെടുത്തിയ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ തമാശ വീഡിയോയാണ് വൈറലാകുന്നത്. 

ആര്‍ട്ടിസ്റ്റ് ഇസ സെറ്റിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. കാറിന്റെ വിന്‍ഡോ തുറന്ന് തല പുറത്തേയ്ക്ക് നീട്ടി ആളുകളെ ഭയപ്പെടുത്തുന്ന തരത്തിലുള്ളതാണ് വീഡിയോ. നണിലെ ഡീമന്‍ നണ്‍ കഥാപാത്രത്തിന് സമാനമായി വേഷം ധരിച്ച് പുറത്തിറങ്ങിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ചിലര്‍ പ്രശംസിക്കുമ്പോള്‍ മറ്റു ചിലര്‍ ഇവരെ കാണുമ്പോള്‍ തന്നെ ഓടി മറയുന്നതും കാണാം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com