'ട്രിപ്പിന് റെഡി'; ഓട്ടോയുടെ മുകളിലേക്ക് കയറി കൂറ്റന്‍ മൂര്‍ഖന്‍, അമ്പരപ്പ്- വീഡിയോ 

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവര്‍ നിരവധി ആളുകള്‍ ഉണ്ട്
ഓട്ടോയുടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന പാമ്പിന്റെ ദൃശ്യം
ഓട്ടോയുടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന പാമ്പിന്റെ ദൃശ്യം

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവര്‍ നിരവധി ആളുകള്‍ ഉണ്ട്. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!.പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ ഓട്ടോറിക്ഷയുടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന മൂര്‍ഖന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മുംബൈ ബദ്ലാപൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. ഓട്ടോയുടെ മുകളിലേക്ക് മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞുകയറുന്നത് കണ്ട് ഡ്രൈവര്‍മാര്‍ അമ്പരന്നുപോയി.യാത്ര പോകാന്‍ മൂര്‍ഖന്‍ പാമ്പ് ഓട്ടോയില്‍ കയറിയതാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.അഭി കുശ്വാഹ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com