വന്ദേ ഭാരതിൽ ടിക്കറ്റില്ലാതെ പൊലീസുകാരന്റെ സുഖ യാത്ര, ചോദ്യം ചെയ്‌തപ്പോൾ ടിടിഇയോട് തട്ടിക്കയറി; വിഡിയോ

വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്‌ത പൊലീസുകാരനെ പിടിച്ചു
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന പൊലീസുകാരൻ/ എക്‌സ് വിഡിയോ സ്ക്രീൻഷോട്ട്
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന പൊലീസുകാരൻ/ എക്‌സ് വിഡിയോ സ്ക്രീൻഷോട്ട്

ടിക്കറ്റ് എടുക്കാതെയുള്ള ട്രെയിൻ യാത്രക്കെതിരെ റെയിൽവെ പല തവണ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. എന്നാൽ അതൊന്നും പാലിക്കാതെ ടിക്കറ്റ് കാശ് മുടക്കാതെ ട്രെയിൻ വരുമ്പോൾ ചാടിക്കയറുന്ന നിരവധി ആളുകളുണ്ട്. ടിടിഇ പിടിക്കുമ്പോൾ ഓരോ മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി രക്ഷപ്പെടും. എന്നാൽ നിയമ പാലകർ തന്നെ നിയമം ലംഘിച്ചാൽ എന്തു ചെയ്യും.

വന്ദേ ഭാരത് ട്രെയിനിൽ 'ഓസി'ന് യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ടിടിഇ കയ്യോടെ പിടിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. യൂണിഫോമിൽ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥന്റെ അടുത്തുവന്ന് ടിടിഇ ടിക്കറ്റ് ചോദിക്കുമ്പോൾ ആദ്യം ഉദ്യോഗസ്ഥൻ തട്ടി കയറുകയും പിന്നീട് സ്ഥിതി വഷളായെന്ന് മനസിലാകുമ്പോൾ അഭ്യാർഥനയുമായി എത്തുകയും ചെയ്യുന്നുണ്ട്. 

തനിക്ക് പോകേണ്ട ട്രെയിൻ കിട്ടാതെ വന്നപ്പോഴാണ് വന്ദേ ഭാരതിൽ കയറിയതെന്നാണ് ഉദ്യോഗസ്ഥന്റെ വാദം. എങ്കിൽ ബസിൽ പോകാമായിരുന്നില്ലേ എന്ന് യാത്രക്കാർ വിഡിയോയിൽ ചോദിക്കുന്നുണ്ട്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ടിടിഇ ഉദ്യോഗസ്ഥനെ വഴക്കു പറയുന്നതും വിഡിയോയിൽ കാണാം.

ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ പകർത്തിയ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു. 'ഖർ കേ കലേഷ്' എന്ന് എക്‌സ് പേജിൽ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. പൊലീസുകാരന്റെ പ്രവൃത്തിയെ വിമർശിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്തത്. പൊലീസുകാരൻ അധികാരം മുതലെടുത്തുവെന്നും ഇയാളെ സസ്‌പെന്‌ഡ് ചെയ്യണമെന്നുമായിരുന്നു ഒരാൾ കമന്റ് ചെയ്‌തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com