കാനായി കുഞ്ഞിരാമന്റെ 'സാ​ഗരകന്യക' മുതൽ മുകേഷ് അംബാനിയുടെ വീടു വരെ; ഇന്ത്യയിൽ നിന്നും ഇത്തവണ 60 ​ഗിന്നസ് റെക്കോർഡുകൾ

2024ലെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇന്ത്യയിൽ നിന്നും 60 റെക്കോർഡുകൾ
കാനായി കുഞ്ഞുരാമന്റെ സാ​ഗരകന്യക/ എക്സ്‌പ്രസ് ചിത്രം
കാനായി കുഞ്ഞുരാമന്റെ സാ​ഗരകന്യക/ എക്സ്‌പ്രസ് ചിത്രം

ന്യൂഡൽഹി: കാനായി കുഞ്ഞിരാമന്റെ ശംഖുമുഖത്തെ സാ​ഗരകന്യകയും മുകേഷ് അംബാനിയുടെ വീടുമുൾപ്പടെ ​2024ലെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇന്ത്യയിൽ നിന്നും 60 റെക്കോർഡുകൾ. 1861 ജൂലൈയിൽ മേഘാലയയിലെ ചിറാപുഞ്ചി പെയ്ത മഴ (9,300 മില്ലി മീറ്റർ) ആണ് ലോകത്ത് ഒരു മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ.

ലോകത്തെ ഏറ്റവും വലിയ ജലകന്യകാ ശിൽപം എന്ന റെക്കോർഡാണ് ‘സാഗരകന്യക’യുടേത്. തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചിൽ സ്ഥാപിച്ചിരിക്കുന്ന ശിൽപത്തിന് 87 അടി നീളവും 25 അടി ഉയരവുമാണുള്ളത്. സോണി സബ് ചാനലിൽ 3,900 എപ്പിസോഡ‍് പിന്നിട്ട ‘താരക് മേത്ത കാ ഉൾട്ട ചഷ്മ’ എന്ന പരമ്പരയാണ് ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള ടിവി പരമ്പര.

2022 ജൂലൈ 22ന് 3500 എപ്പിസോഡ് പിന്നിട്ടപ്പോഴാണ് പരമ്പര റെക്കോർഡിന് അർഹമായത്. റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ 27 നിലയുള്ള മുംബൈയിലെ വസതിയായ ‘ആന്റിലിയ’ ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതും ചെലവേറിയതുമായ സ്വകാര്യഭവനമാണ്. 2638 റെക്കോർഡുകളാണ് ഇത്തവണ ലോക ​ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com