പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; യുവാവ് അറസ്റ്റില്‍

പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോയമ്പത്തൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 19കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന യുവാവിനെയാണ് കോയമ്പത്തൂര്‍ ഓള്‍-വിമന്‍ പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. അസുഖം ബാധിച്ച് മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഏഴുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കേസ് എടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. 

ഒക്ടോബര്‍ പത്താംതീയതിയാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ അപസ്മാരബാധയെത്തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ്‌
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ പിറ്റേദിവസം മരിച്ചു. എന്നാല്‍, മുന്‍പൊന്നും അപസ്മാരലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു.

വിദ്യാര്‍ഥിനിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് 19-കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇയാള്‍ പെണ്‍കുട്ടിയുമായി നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് 19-കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. താനും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി. കേസില്‍ ഡിഎന്‍എ പരിശോധന കൂടി നടത്തുമെന്നും പൊലീസ് അറിയിച്ചു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com