ചെക്കിങില്‍ കൂട്ടത്തോടെ കുടുങ്ങി;ഒറ്റദിവസം പിഴയിട്ടത് 4,438 ടിക്കറ്റില്ലാ യാത്രക്കാര്‍ക്ക്; 16ലക്ഷം പിഴ

167 ടിക്കറ്റ് പരിശോധകരും രണ്ട് ഉന്നത ഉദ്യോഗസ്ഥരും 35 ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 16.85 ലക്ഷം രൂപ പിഴയായി  ഈടാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മുംബൈ: ടിക്കറ്റില്ലാതെ യാത്രചെയ്തവരെ കൂട്ടത്തോടെ പിടികൂടി റെയില്‍വേ. ഒറ്റദിവസത്തെ ടിക്കറ്റ് പരിശോധനയില്‍ 4,438 യാത്രക്കാര്‍ക്കെതിരെയാണ് പിഴ ചുമത്തിയത്. 167 ടിക്കറ്റ് പരിശോധകരും രണ്ട് ഉന്നത ഉദ്യോഗസ്ഥരും 35 ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 16.85 ലക്ഷം രൂപ പിഴയായി  ഈടാക്കി. മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്്‌റ്റേഷനില്‍ നിന്നാണ് ഒരു ദിവസം റെയില്‍വേ റെക്കോര്‍ഡ് തുക പിഴയായി ഈടാക്കിയത്

ടിക്കറ്റ് ചെക്കിങ് ഡ്രൈവിന്റെ ഫലമായി ടിക്കറ്റില്ലാതെ യാത്ര ചെയ്ത 4,438 കേസുകളില്‍ പിഴ ചുമത്തുകയും 16.85 ലക്ഷം നേടി യതായി റെയില്‍വേ അറിയിച്ചു. സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ അരുണ്‍ കുമാര്‍, അസിസ്റ്റന്റ് കൊമേഴ്സ്യല്‍ മാനേജര്‍ ഡഗ്ലസ് മെനെസ് എന്നിവരും ഡ്രൈവില്‍ പങ്കെടുത്തതായി റെയില്‍വേ അറിയിച്ചു.

എല്ലാ യാത്രക്കാര്‍ക്കും സുഖപ്രദമായ യാത്രയും മികച്ച സേവനങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുംബൈ ഡിവിഷന്‍ സബര്‍ബന്‍, മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ സര്‍വീസുകള്‍, പ്രത്യേക ട്രെയിനുകളില്‍ അനധികൃതയാത്രകള്‍ തടയുന്നതിനായി ടിക്കറ്റ് പരിശോധന ശക്തമാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com