ട്രെയിന്‍ പാന്‍ട്രിയില്‍ 'സമൃദ്ധമായി' ഭക്ഷണം കഴിക്കുന്ന എലി, പ്രതികരിച്ച് റെയില്‍വേ; വൈറല്‍ വീഡിയോ  

മഡ്ഗാവ് എക്‌സ്പ്രസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്
അടച്ചുവെക്കാതെ കിടക്കുന്ന പാത്രത്തില്‍നിന്ന് എലി ഭക്ഷണം കഴിക്കുന്ന ദൃശ്യം
അടച്ചുവെക്കാതെ കിടക്കുന്ന പാത്രത്തില്‍നിന്ന് എലി ഭക്ഷണം കഴിക്കുന്ന ദൃശ്യം

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ വൃത്തിയുള്ള ഭക്ഷണം കിട്ടണമെന്നത് എല്ലാ യാത്രക്കാരും ആഗ്രഹിക്കുന്നതാണ്. വൃത്തിയില്ലാത്ത സാഹചര്യത്തില്‍ പാചകം ചെയ്തതുമായി ബന്ധപ്പെട്ട് ഇതിനോടകം ഇന്ത്യന്‍ റെയില്‍വേയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എത്ര തവണ പരാതി പറഞ്ഞാലും പലപ്പോഴും കാര്യമായ മാറ്റം കാണാറില്ല. ട്രെയിനിലെ പാന്‍ട്രിയില്‍ എലി കയറി ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മഡ്ഗാവ് എക്‌സ്പ്രസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മന്‍ഗിരീഷ് എന്നയാള്‍ ഒക്ടോബര്‍ 15നാണ് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. മന്‍ഗിരീഷ് കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ, പാന്‍ട്രി കാറില്‍  അടച്ചുവെക്കാതെ കിടക്കുന്ന പാത്രത്തില്‍നിന്ന് എലി ഭക്ഷണം കഴിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാന്‍ട്രി കാറില്‍ ഏഴ് എലികളെ കണ്ടതായി മന്‍ഗിരീഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സംഭവം ശ്രദ്ധയില്‍പെട്ട അധികൃതര്‍ പ്രസ്താവനയുമായി രംഗത്തെത്തി. വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഫലപ്രദമായ എലി നിയന്ത്രണ നടപടികള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഉചിതമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഐആര്‍സിടിസി എക്‌സില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com