വാട്‌സ്‌ആപ്പിലൂടെ സൈനിക വിവരങ്ങൾ ചോർത്താൻ ശ്രമം; ​ഗുജറാത്തിൽ പാക്‌ ചാരൻ പിടിയിൽ

ഇയാള്‍ 1999ലാണ് ഇന്ത്യയില്‍ എത്തുന്നത്
ഗുജറാത്തിൽ പാക്‌ ചാരൻ പിടിയിൽ/ ടെലിവിഷൻ സ്ക്രീൻഷോട്ട്
ഗുജറാത്തിൽ പാക്‌ ചാരൻ പിടിയിൽ/ ടെലിവിഷൻ സ്ക്രീൻഷോട്ട്

ഗാന്ധിനഗര്‍: വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ മറവില്‍ രാജ്യത്തെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ ചാരന്‍ ഗുജറാത്ത് എടിഎസ്സിന്റെ പിടിയില്‍. ഇന്ത്യന്‍ പൗരത്വം ലഭിച്ച ലാഭ്‌ശങ്കർ മഹേശ്വരിയാണ് പിടിയിലായത്. ഇയാള്‍ 1999ലാണ് ഇന്ത്യയില്‍ എത്തുന്നത്. ഗുജറാത്തില്‍ വര്‍ഷങ്ങളായി ബിസിനസ് ചെയ്യുകയായിരുന്നു. ഇയാളുടെ ബന്ധുക്കളും കുടുംബവും പാകിസ്ഥാനിലാണുള്ളത്.

രാജ്യത്തെ സൈനിക സ്‌കൂളുകളിലെ കുട്ടികളുടെയും സൈനികരുടെയും സൈനികരുടെ ബന്ധുക്കളുടെയും വാട്‌സ്ആപ്പില്‍ വ്യാജ ലിങ്ക് അയച്ചായിരുന്നു ചാര പ്രവര്‍ത്തനം. 'ഹര്‍ ഖര്‍ തിരംഗ' പ്രചാരണത്തിന്റെ ഭാഗമായി ദേശീയ പകാതയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ അയക്കുമ്പോള്‍ സമ്മാനം ലഭിക്കുമെന്നായിരുന്നു പ്രചാരണം.

തുടര്‍ന്ന് ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുമ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു രീതി. പാക് ചാര സംഘടനയായിരുന്നു വാട്‌സ് ആപ്പും അനുബന്ധ വ്യാജ ആപ്പും നിയന്ത്രിച്ചിരുന്നത്. ഇന്ത്യൻ സിം ഉ​പയോ​ഗിച്ചാണ് വിവരങ്ങൾ ചോർത്തിയിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com