​ദുർ​ഗാ പൂജ പന്തലുകളിൽ പൂവാല ശല്യം; ബിഹാറിൽ ആന്റി റോമിയോ സ്‌ക്വാഡ് 

ഗോപാൽ​ഗഞ്ച്, മീർ​ഗഞ്ച് എന്നിവിടങ്ങളിലാണ് ആന്റി റോമിയോ സ്ക്വാഡിന്റെ പ്രവർത്തനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്ന: പൂവാലന്മാരെ പിടികൂടാൻ ബിഹാറിൽ ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിച്ചു. ദുർ​ഗാ പൂജയ്‌ക്കെത്തുന്ന പെൺകുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്മാരെ കയ്യോടെ പിടിക്കാൻ ​ഗോപാൽ​ഗഞ്ച്, മീർ​ഗഞ്ച് എന്നിവിടങ്ങളിലാണ് ആന്റി റോമിയോ സ്ക്വാഡിന്റെ പ്രവർത്തനം.

പൂജ പന്തലുകളിലെ തിക്കിലും തിരക്കിലും പെൺകുട്ടിയെ ശല്യം ചെയ്യുന്നവരും നിരീക്ഷിക്കാൻ ഡ്രോൺ കാമറകൾ അടക്കമുള്ള സംവിധാനങ്ങൾ പൊലീസ് സജ്ജീകരിച്ചിട്ടുണ്ട്. പൂവാല ശല്യത്തെ ചൊല്ലിയുണ്ടാകുന്ന അടിപിടികൾ വർ​ഗീയ സംഘർഷങ്ങൾക്ക് വരെ കാരണമാകുന്ന സാഹചര്യങ്ങളെ കണക്കിലെടുത്താണ് പൊലീസിന്റെ മുൻകരുതൽ.

വനിതാ പൊലീസ് സംഘങ്ങളെയും പ്രദേശത്ത് വിന്ന്യസിച്ചിട്ടുണ്ട്. 
പൊലീസിന്റെ ഫ്ലാ​ഗ്‌ മാർച്ചും നടത്തി. . ഗോപാൽഗഞ്ചിലും മീർഗഞ്ചിലും വിപുലമായ രീതിയിലാണ് ദുർഗാ പൂജ പന്തലുകൾ ഒരുക്കുന്നത്. സമീപ പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ഇവിടെ എത്താറുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com