മണിപ്പൂര്‍ കലാപം: യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍, കൊലപാതക ശ്രമത്തിന് കേസ്

 മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് യുവേേമാര്‍ച്ച മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹര്‍മ ബാരിഷ് ശര്‍മ അറസ്റ്റില്‍
മനോഹര്‍മ ബാരിഷ് ശര്‍മ
മനോഹര്‍മ ബാരിഷ് ശര്‍മ

ഇംഫാല്‍: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് യുവേേമാര്‍ച്ച മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹര്‍മ ബാരിഷ് ശര്‍മ അറസ്റ്റില്‍. കലാപത്തിനിടെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. 

ഇംഫാലില്‍ കഴിഞ്ഞ 14നാണ് വെടിവയ്പ്പുണ്ടായത്. ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രിയിലായിരുന്നു സംഭവം. വെടിവയ്പ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരിക്കേറ്റിരുന്നു. മനോഹര്‍മ ബാരിഷ് ശര്‍മ ഈ കേസില്‍ മുഖ്യപ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുപത് പേര്‍ അടങ്ങിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. ഒരാളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. 

ശര്‍മയ്ക്കെതിരെ കൊലപാതകശ്രമം, നിരോധനാജ്ഞ ലംഘിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇതിനിടെ, മ്യാന്‍മര്‍ അതിര്‍ത്തിയായ മൊറേയില്‍ അധിക സേനയെ വിന്യസിച്ചതിനെതിരെ കുക്കി സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സേനയിലെ ഭൂരിഭാഗവും മെയ്തെയ്കളെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com