പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത്; ഹിന്ദു യുദ്ധവിജയങ്ങള്‍ സിലബസില്‍; പരിഷ്‌കരണത്തിന് ശുപാര്‍ശ

ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണത്തില്‍ പോലും ഭാരതമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് 'ഇന്ത്യ'യെന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കാന്‍ എന്‍സിഇആര്‍ടി സമിതിയുടെ ശുപാര്‍ശ. ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാര്‍ശ ചെയ്തതെന്ന് സമിതി അധ്യക്ഷന്‍ സിഐ ഐസക് പറഞ്ഞു. 

ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണത്തില്‍ പോലും ഭാരതമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന് പേര് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ വരവോടെയാണ്. പുരാതന ചരിത്രമെന്നത് ഇനി മുതല്‍ ക്ലാസിക്കല്‍ ചരിത്രമെന്നാക്കും. പുരാതന, മധ്യകാല, ആധുനിക കാല ചരിത്രമെന്ന വിഭജനം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഹിന്ദുവിജയങ്ങള്‍ക്ക് പാഠപുസ്തകങ്ങളില്‍ പ്രാധാന്യം നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. 'നമ്മുടെ പരാജയങ്ങളാണ് നിലവില്‍ പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ മുഗളന്‍മാര്‍ക്കും സുല്‍ത്താന്‍മാര്‍ക്കുമെതിരായ നമ്മുടെ വിജയങ്ങള്‍ നിലവില്‍ ഇല്ല'- സിഐ ഐസക് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com