'അക്ബര്‍' പരാമര്‍ശം; ഹിമന്ത ബിശ്വ ശര്‍മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്
ഹിമന്ത ബിശ്വ ശര്‍മ/ഫയല്‍ ചിത്രം
ഹിമന്ത ബിശ്വ ശര്‍മ/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹിമന്ത ബിശ്വ ശര്‍മ വര്‍ഗീയ പരാമര്‍ശം നടത്തി എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയില്‍ ഒക്ടോബര്‍ 30നകം വിശദീകരണം നല്‍കാനാണ് ഹിമന്ത ബിശ്വ ശര്‍മയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒക്ടോബര്‍ 18ന് നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും പ്രഥമദൃഷ്ടാ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ  കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. ഛത്തീസ്ഗഡ് മന്ത്രി മുഹമ്മദ് അക്ബറിനെ ലക്ഷ്യമിട്ടായിരുന്നു ഹിമന്തയുടെ പരാമര്‍ശമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. 

ഒക്ടോബര്‍ 18ന് ഛത്തീസ്ഗഡിലെ കവര്‍ധയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് അക്ബറിനെതിരെ ഹിമന്ത വിവാദ പരാമര്‍ശം നടത്തിയത്. 'ഒരു അക്ബര്‍ ഒരു സ്ഥലത്ത് വന്നാല്‍, അവര്‍ നൂറ് അക്ബറുകളെ വിളിക്കുമെന്ന് മറക്കരുത്. അതിനാല്‍, എത്രയും വേഗം അക്ബറിന് യാത്രയയപ്പ് നല്‍കുക. അല്ലാത്തപക്ഷം മാതാ കൗസല്യയുടെ ഈ ഭൂമി അശുദ്ധമാകും'- ഹിമന്തയുടെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com