'ഫോണില്‍ എസിപി', നഗ്നവീഡിയോ പുറത്തുവിടുമെന്ന് ഭീഷണി; തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പിടിയില്‍ 

നഗ്‌നവിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

ന്യൂഡല്‍ഹി: നഗ്‌നവിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. നിരവധിപ്പേരെ കെണിയില്‍ വീഴ്ത്തിയ മഹേന്ദ്ര സിങ് എന്നയാളെയാണ് ഹരിയാനയിലെ മേവാത്തില്‍നിന്ന് പൊലീസ് പിടികൂടിയത്.പണം നഷ്ടമായ ഡല്‍ഹി സ്വദേശിയായ യുവാവ് പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മഹേന്ദ്ര സിങ് പിടിയിലായത്.

യുവതികളെ ഉപയോഗിച്ച് പുരുഷന്മാരുമായി ഫോണില്‍ ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. തുടര്‍ന്ന് നഗ്‌നവീഡിയോ കോളിന് തയാറാണെന്ന് അറിയിക്കും. ഈ വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. തുടര്‍ന്ന് രാം പാണ്ഡെ എന്ന പേരില്‍ എസിപിയെന്ന വ്യാജേന തട്ടിപ്പിന് ഇരയായവരുമായി ഫോണില്‍ ബന്ധപ്പെട്ടാണ് മഹേന്ദ്ര സിങ് തട്ടിപ്പ് നടത്തുന്നത്. വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണ് മഹേന്ദ്ര സിങ്ങിന്റെ രീതിയെന്നും പൊലീസ് പറയുന്നു.

മഹേന്ദ്ര സിങ്ങിന്റെ കെണിയില്‍വീണ ഡല്‍ഹി സ്വദേശിക്ക് ഒന്‍പതുലക്ഷം രൂപയാണു നഷ്ടമായത്. പരാതിക്കാരന്‍ പണം കൈമാറിയെങ്കിലും 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് പ്രതി വീണ്ടും വിളിച്ചു. സംഭവത്തില്‍ കേസുമായി മുന്നോട്ടുപോകാതിരിക്കാനാണു പണമെന്നും അല്ലെങ്കില്‍ യുവാവിനെയും കുടുംബത്തിനെയും ജയിലിലടയ്ക്കുമെന്നുമാണു ഭീഷണിപ്പെടുത്തിയത്. ഇതോടെ യുവാവ് ഭയന്നു. ആദ്യഘട്ടത്തില്‍ ഇതേക്കുറിച്ച് ആരോടും വെളിപ്പെടുത്തിയില്ല. ദിവസങ്ങള്‍ക്കുശേഷം ഒരു സുഹൃത്തിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞു. തുടര്‍ന്ന് ഈ സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. മഹേന്ദ്ര സിങ് വര്‍ഷങ്ങളായി ഇത്തരത്തില്‍ പണം സമ്പാദിച്ചിരുന്നതായാണ് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com