ആന്ധ്രാപ്രദേശിലെ ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ 9 ആയി, 40 പേര്‍ക്ക് പരിക്ക്

എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷനറി പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അമരാവതി:  ആന്ധ്രാപ്രദേശില്‍ ഇന്നലെ നടന്ന ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ 9 ആയി. 40 പേര്‍ക്ക് പരിക്കേറ്റു. എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷനറി പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തില്‍പ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരെയും സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക ട്രെയിന്‍ വിശാഖപട്ടണത്ത് നിന്നും പുറപ്പെട്ടു.
 

വിശാഖപട്ടണത്ത് നിന്ന് പാലാസയിലേക്ക് പോവുകയായിരുന്ന പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ കോത്സവത്സലയ്ക്ക് സമീപം അലമന്ദയ്ക്കും കണ്ടകപ്പള്ളിക്കും ഇടയില്‍ പാളത്തില്‍ നിര്‍ത്തിയപ്പോള്‍ സിഗ്‌നല്‍ ഇല്ലാത്തതിനാല്‍ വിശാഖ-റായ്ഗഡ് പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ച് മൂന്ന് കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. 

ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലാണ് അപകടമുണ്ടായത്. വിശാഖപട്ടണത്തില്‍ നിന്ന് റായ്ഗഡിലേക്ക് പോവുകയായിരുന്നു പാസഞ്ചര്‍ ട്രെയിന്‍. സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. ഇതിനിടെ പലാസ എക്സ്പ്രസ് പാസഞ്ചര്‍ ട്രെയിനിന്റെ മൂന്നു കോച്ചുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com