രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് വിവരം അറിയാന്‍ പൗരന് അവകാശമില്ലെന്ന് അറ്റോണി ജനറല്‍, ഇലക്ടറല്‍ ബോണ്ട് ഹര്‍ജികളില്‍ വാദം നാളെ തുടങ്ങും

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ അറിയാനുള്ള അവകാശം പൗരന്‍മാര്‍ക്കില്ലെന്ന് അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീംകോടതിയില്‍. ഇലക്ടറല്‍ ബോണ്ട് ഹര്‍ജികളിലാണ് അദ്ദേഹം എതിര്‍വാദം ഉന്നയിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) പ്രകാരം പൗരന്‍മാര്‍ക്ക് ഈ വിഷയത്തില്‍ അറിയാനുള്ള അവകാശം ഇല്ലെന്ന് ഇലക്ടറല്‍ ബോണ്ട് കേസിലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഒക്ടോബര്‍ 31ന് വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

എന്തും അറിയാനുള്ള പൊതു അവകാശം പൗരന്‍മാര്‍ക്ക് ഇല്ല. ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് അത്തരം അവകാശങ്ങള്‍. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാനുള്ള പൗരന്റെ അവകാശം വ്യക്തമാക്കുന്ന വിധിന്യായങ്ങള്‍ ഈ വിഷയത്തില്‍ കൂട്ടിച്ചേര്‍ക്കാനാവില്ലെന്നും അറ്റോണി ജനറല്‍ വാദിച്ചു. 2017ല്‍ കൊണ്ടുവന്ന ധനകാര്യ നിയമത്തിലെ ഭേദഗതികളെ ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

 ഒക്ടോബര്‍ 16 ന്‌സിജെഐ, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച്  വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അഞ്ചംഗ ബെഞ്ചിന് വിടുകയായിരുന്നു. നേരത്തെ, 2017-ല്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സമ്മതിച്ചിരുന്നു. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വിഷയം പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വീണ്ടും ഹര്‍ജികള്‍ പരിഗണിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com