ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയെ ഹൈക്കോടതി അയോ​ഗ്യനാക്കി; ദേവഗൗഡയുടെ ചെറുമകൻ 

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വകകൾ സംബന്ധിച്ച് വ്യാജവിവരങ്ങൾ രേഖപ്പെടുത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അയോഗ്യത
പ്രജ്വൽ രേവണ്ണ
പ്രജ്വൽ രേവണ്ണ

ബം​ഗളൂരു: കർണാടകയിലെ ഏക ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയെ അയോഗ്യനാക്കി. കർണാടക ഹൈക്കോടതിയാണ് പ്രജ്വലിനെ അയോഗ്യനാക്കി ഉത്തരവിറക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വകകൾ സംബന്ധിച്ച് വ്യാജവിവരങ്ങൾ രേഖപ്പെടുത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അയോഗ്യത. ജസ്റ്റിസ് കെ നടരാജനാണ് വിധി പുറപ്പെടുവിച്ചത്.  

ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ എംപിയാണ് പ്രജ്വൽ. ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ ചെറുമകനാണ്. പ്രജ്വലിന്റെ അച്ഛൻ എച്ച് ഡി രേവണ്ണ ഹോലെനരസിപൂരിൽ നിന്നുള്ള എംഎൽഎയാണ്. 

പ്രജ്വലിന്റെ എതിർ സ്ഥാനാർഥിയായിരുന്ന ബിജെപിയുടെ എ മഞ്ജു നൽകിയ ഹർജിയിലാണ് നടപടി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യാജ രേഖകൾ സമർപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹർജി. അതേസമയം പ്രജ്വലിനെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന മഞ്ജുവിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പിൽ മഞ്ജുവും കൃത്രിമം കാണിക്കാൻ ശ്രമിച്ചെന്ന് ബോധ്യമായതിനെതുടർന്നാണ് ഇത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയല്ലാതെ വേറെ നിർവാഹമില്ലെന്നും കോടതി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com