ഡിഗ്രി, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പര്‍ അച്ചടിക്കരുത്; സര്‍വകലാശാലകളോട് യുജിസി

യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ ഇക്കാര്യം സര്‍വകലാശാലകളെ അറിയിച്ചു.
ഫയല്‍ ചിത്രം/ പിടിഐ
ഫയല്‍ ചിത്രം/ പിടിഐ

ന്യൂഡല്‍ഹി:  ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പര്‍ പ്രിന്റ് ചെയ്യുന്നത് അനുവദീനയമല്ലെന്ന് യുജിസി. ഇക്കാര്യം യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ സര്‍വകലാശാലകളെ അറിയിച്ചു.

വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ സമയത്ത് പ്രസ്തുത രേഖകള്‍ പരിശോധിച്ച് ഉറപ്പിക്കുന്നതിനായി പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും ആധാരന്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് പരിഗണിക്കാനിരിക്കെയാണ് യുജിസിയുടെ നിര്‍ദേശം. 

ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ യുഐഡിഎഐയുടെ നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണമെന്നും യുജിസി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com