സനാതനധര്‍മ്മം മലേറിയയും ഡെങ്കിയും പോലെ; എതിര്‍ക്കുകയല്ല ഉന്മൂലനം ചെയ്യണം: ഉദയനിധി സ്റ്റാലിന്‍

സനാതന ധര്‍മ്മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്നും ഉദയനിധി അഭിപ്രായപ്പെട്ടു
ഉദയനിധി സ്റ്റാലിന്‍ / ഫയല്‍ ചിത്രം
ഉദയനിധി സ്റ്റാലിന്‍ / ഫയല്‍ ചിത്രം

ചെന്നൈ: സംഘപരിവാര്‍ ഉയര്‍ത്തുന്ന സനാതന ധര്‍മ്മത്തെ രൂക്ഷമായി വിമര്‍ശിച്ച് നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനായ ഉദയനിധി അഭിപ്രായപ്പെട്ടു. 

എന്താണ് സനാതനം?. സനാതനം എന്ന പേര് വന്നത് സംസ്‌കൃതത്തില്‍ നിന്നാണ്. സനാതനം എന്ന വാക്കിന്റെ അര്‍ത്ഥം സ്ഥിരമായത് എന്നാണ്. എന്നുവെച്ചാല്‍ മാറ്റം വരുത്താന്‍ കഴിയാത്തത്. ഒരാള്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. 

സനാതനധര്‍മ്മം എന്ന ആശയത്തെ വെറുതെ എതിര്‍ക്കുകയല്ല, പകരം അവയെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെ നമുക്ക് എതിര്‍ക്കാന്‍ പറ്റില്ല. അവയെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. അതുപോലെ സനാതനത്തെയും ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com