'നല്ല ബാങ്ക്, ഒരു രൂപ പോലും കിട്ടിയില്ല'; സുരക്ഷാസംവിധാനത്തെ പ്രകീര്‍ത്തിച്ച് മോഷ്ടാവിന്റെ കുറിപ്പ്, വിചിത്രം 

തെലങ്കാനയില്‍ ബാങ്ക് കൊള്ളയടിക്കുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെ വിചിത്ര പ്രവൃത്തിയുമായി മോഷ്ടാവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: തെലങ്കാനയില്‍ ബാങ്ക് കൊള്ളയടിക്കുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെ വിചിത്ര പ്രവൃത്തിയുമായി മോഷ്ടാവ്. ബാങ്ക് സെക്യൂരിറ്റി സംവിധാനത്തെ പ്രകീര്‍ത്തിച്ച് കൊണ്ട് ഒരു കുറിപ്പ് എഴുതിവച്ചിട്ടാണ് മോഷ്ടാവ് ബാങ്കില്‍ നിന്ന് കടന്നുകളഞ്ഞത്.

വ്യാഴാഴ്ച രാത്രി തെലങ്കാന ഗ്രാമീണ്‍ ബാങ്കിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ മോഷ്ടാവിന്റെ കുറിപ്പ് ബാങ്ക് ജീവനക്കാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് മോഷണശ്രമം നടന്നതായുള്ള വിവരം ലഭിച്ചത്. ബാങ്ക് ലോക്കര്‍ തുറന്ന് മോഷണം നടത്താനായിരുന്നു ശ്രമം. എന്നാല്‍ ബാങ്കിലെ ശക്തമായ സെക്യൂരിറ്റി സംവിധാനത്തെ തുടര്‍ന്ന് ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിന്റെ സെക്യൂരിറ്റി സംവിധാനത്തെ പ്രകീര്‍ത്തിച്ച് മോഷ്ടാവ് കുറിപ്പ് എഴുതിയത്. 'എന്റെ വിരലടയാളം ഉണ്ടാവില്ല. നല്ല ബാങ്ക്. ഒരു രൂപ പോലും കിട്ടിയില്ല, അതുകൊണ്ട് എന്നെ പിടിക്കരുത്'- കുറിപ്പിലെ വരികള്‍.

സിസിടിവി ക്യാമറകളുടെ സഹായത്തോടെ മോഷ്ടാവിനെ തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും കള്ളന്‍ വിദഗ്ധമായി മുഖംമറച്ചിരുന്നത് കൊണ്ട് അതിന് സാധിച്ചില്ലെന്ന് പൊലീസ് പറയുന്നു. മോഷ്ടാവ് പ്രദേശവാസിയാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com