പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്ത്രങ്ങളൊരുക്കാന്‍; അടിയന്തര കോണ്‍ഗ്രസ് നേതൃയോഗം വിളിച്ച് സോണിയാഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്
സോണിയ ഗാന്ധി/ ഫയൽ ചിത്രം
സോണിയ ഗാന്ധി/ ഫയൽ ചിത്രം

ന്യൂഡല്‍ഹി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഈ മാസം 18 ന് ചേരുന്ന പശ്ചാത്തലത്തില്‍ സോണിയാഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗം വിളിച്ചു ചേര്‍ത്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് യോഗം. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായ സോണിയ യോഗം വിളിച്ചിട്ടുള്ളത്. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം കേന്ദ്രസര്‍ക്കാര്‍ വിളിച്ചിട്ടുള്ളത്. 

പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തര വേള ഉണ്ടായിരിക്കില്ലെന്ന് ലോക്‌സഭ, രാജ്യസഭ സെക്രട്ടേറിയറ്റുകള്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ അജണ്ട വെളിപ്പെടുത്തിയിട്ടില്ല. ഒരു രാജ്യം ഒറ്റതെരഞ്ഞെടുപ്പ് സംബന്ധിച്ച് സംബന്ധിച്ച വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി പ്രത്യേക സമിതിയെയും കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com