ഭാരത് എന്ന പേരിനോട് ആര്‍ക്കാണ് ഇത്ര അലര്‍ജി?; കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍; അനുരാഗ് ഠാക്കൂര്‍

'ഞാന്‍ ഭാരത് സര്‍ക്കാരിന്റെ മന്ത്രിയാണ്. പല വാര്‍ത്താ ചാനലുകളിലും അവരുടെ പേരില്‍ ഭാരത് ഉണ്ട്. എന്തിനാണ് ഈ ഭാരത് വിരുദ്ധ മാനസികാവസ്ഥ?'
അനുരാഗ് ഠാക്കൂര്‍/ എഎന്‍ഐ
അനുരാഗ് ഠാക്കൂര്‍/ എഎന്‍ഐ

ന്യൂഡല്‍ഹി: 'ഇന്ത്യ' എന്ന് ഒഴിവാക്കി രാജ്യത്തിന്റെ പേര് 'ഭാരത്' എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നത് വെറും അഭ്യൂഹങ്ങളാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍.  രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കുന്നതിനെ എന്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കുന്നതെന്നും ആ പേരിനോടുള്ള അവരുടെ സമീപനം ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു പ്രയോഗിച്ചതോടെയാണ് പേരുമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പടര്‍ന്നത്.


'ഞാന്‍ ഭാരത് സര്‍ക്കാരിന്റെ മന്ത്രിയാണ്. പല വാര്‍ത്താ ചാനലുകളിലും അവരുടെ പേരില്‍ ഭാരത് ഉണ്ട്. ഭാരത് എന്ന പേരിനോട് ആര്‍ക്കാണ് അലര്‍ജി? ആരാണ് ഭാരത് എന്ന പേരിനെ എതിര്‍ക്കുന്നത്? ഇപ്പോള്‍ ഭാരത് എന്ന പരാമര്‍ശത്തില്‍ നിങ്ങള്‍ക്കു വേദന അനുഭവപ്പെട്ടു തുടങ്ങിയോ? ഇക്കൂട്ടര്‍ തന്നെയാണു രാഷ്ട്രീയ പാര്‍ട്ടിയെ രാജ്യത്തെക്കാള്‍ വലുതായി കാണുന്നത്'- ഠാക്കൂര്‍ ചോദിച്ചു.

'നിങ്ങള്‍ എന്തിനാണ് പേരിനു മാത്രം പ്രാധാന്യം നല്‍കുന്നത്?. ഞങ്ങള്‍ രാജ്യത്തിന് ആദരവ് നേടിക്കൊടുക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങള്‍ ഇതിനെ ഹിന്ദുസ്ഥാന്‍, ഭാരത് അല്ലെങ്കില്‍ ഇന്ത്യ എന്ന് വിളിച്ചോളൂ. നമ്മുടെ രാജ്യത്തിന്റെ കായികതാരങ്ങള്‍ ഇന്ത്യയുടെ അഭിമാനം വര്‍ധിപ്പിക്കും. ചിലര്‍ പ്രസ്താവനകളില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്നു. അവര്‍ എന്തിനാണ് ഭാരതത്തെ എതിര്‍ക്കുന്നത്? എന്തിനാണ് ഈ ഭാരത് വിരുദ്ധ മാനസികാവസ്ഥ?'- അനുരാഗ് ഠാക്കൂര്‍ ചോദിച്ചു.

തങ്ങളുടെ മുന്നണിക്ക് 'ഇന്ത്യ'യെന്നു പേരിട്ടതോടെ വിറളി പിടിച്ചാണു രാജ്യത്തിന്റെ പേരില്‍നിന്ന് 'ഇന്ത്യ' ഒഴിവാക്കുന്നതെന്നു പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com