ഗോവിന്ദ നാമം ഒരു കോടി തവണ എഴുതണം; യുവാക്കള്‍ക്ക് സ്‌പെഷ്യല്‍ ദര്‍ശനം പ്രഖ്യാപിച്ച് തിരുപ്പതി ക്ഷേത്രം

25 വയസില്‍ താഴെയുള്ള യുവജനങ്ങള്‍ക്ക് പ്രത്യേക ദര്‍ശനം പ്രഖ്യാപിച്ച് തിരുപ്പതി ക്ഷേത്രം
തിരുപ്പതി ക്ഷേത്രം, ഫയല്‍ ചിത്രം
തിരുപ്പതി ക്ഷേത്രം, ഫയല്‍ ചിത്രം

തിരുപ്പതി: 25 വയസില്‍ താഴെയുള്ള യുവജനങ്ങള്‍ക്ക് പ്രത്യേക ദര്‍ശനം പ്രഖ്യാപിച്ച് തിരുപ്പതി ക്ഷേത്രം. ഗോവിന്ദ എന്ന നാമം ഒരു കോടിയില്‍പ്പരം തവണ എഴുതിയ 25 വയസില്‍ താഴെയുള്ളവര്‍ക്കാണ് സ്‌പെഷ്യല്‍ ദര്‍ശനം അനുവദിക്കുക എന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ബോര്‍ഡ് അറിയിച്ചു. 

യുവാക്കളില്‍ സനാതന ധര്‍മ്മം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഭൂമന കരുണാകര്‍ റെഡ്ഡി പറഞ്ഞു. ഗോവിന്ദ എന്ന നാമം 10,01,116 തവണ എഴുതുന്ന 25 വയസില്‍ താഴെയുള്ളവര്‍ക്ക് കുടുംബത്തോടൊപ്പം സ്‌പെഷ്യല്‍ ദര്‍ശനം നടത്താന്‍ അനുവദിക്കും. ഗോവിന്ദ എന്ന നാമം ഒരു കോടിയില്‍പ്പരം തവണ എഴുതാന്‍ മൂന്ന് വര്‍ഷം എടുക്കുമെന്നാണ് ട്രസ്റ്റ് ബോര്‍ഡ് കരുതുന്നത്. അഞ്ചുവയസുമുതലുള്ള കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയുന്നതാണ്. സ്‌പെഷ്യല്‍ ദര്‍ശനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്നും ട്രസ്റ്റ് ബോര്‍ഡ് അറിയിച്ചു. 

ഇതിന് പുറമേ ഒരു കോടി ഭഗവത്ഗീത  വിദ്യാര്‍ഥികളുടെ ഇടയില്‍ വിതരണം ചെയ്യാനും തീരുമാനിച്ചു. എളുപ്പം മനസിലാക്കാന്‍ കഴിയുന്ന വിധത്തിലുള്ള 20 പേജ് വരുന്ന ബുക്കുകള്‍ എല്‍കെജി മുതല്‍ പിജി വിദ്യാര്‍ഥികള്‍ക്ക് വരെ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com