ജി20 ഉച്ചകോടിക്ക് സജ്ജമായി ഭാരത് മണ്ഡപം; തയ്യാറാക്കിയത് മലയാളി

കോട്ടയം ചെങ്ങളം സ്വദേശി ഷിബു ചെല്ലപ്പൻ ഡയറക്ടറായ പവലിയൻസ് ആൻഡ് ഇന്റീരിയേഴ്സ് ആണ് ജി20 ഉച്ചകോടിയുടെ ഇവന്റ് മാനേജർ
ഷിബു ചെല്ലപ്പൻ
ഷിബു ചെല്ലപ്പൻ

ന്യൂഡൽഹി: പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ ഇന്ന് തുടക്കം. പ്ര​ഗതി മൈതാനത്ത് പണിതുയർത്തിയ ഭാരത് മണ്ഡപത്തിൽ രാഷ്‌ട്രതലവന്മാർ ഉഭയകക്ഷി ചർച്ച നടക്കുന്ന ബൈലാറ്ററൽ റൂം മുതൽ വിവിധ രാജ്യങ്ങളുടെ ജി20 ഓഫീസുകൾ വരെ സജ്ജീകരിച്ചത് ഒരു മലയാളിയാണ്. 

കോട്ടയം ചെങ്ങളം സ്വദേശി ഷിബു ചെല്ലപ്പൻ ഡയറക്ടറായ പവലിയൻസ് ആൻഡ് ഇന്റീരിയേഴ്സ് ആണ് ജി20 ഉച്ചകോടിയുടെ ഇവന്റ് മാനേജർ. 1,200 പേരാണ് ക്രമീകരണങ്ങൾക്കായി ഷിബുവിന്റെ കീഴിൽ പ്രഗതി മൈതാനത്തുള്ളത്. ഭാരത് മണ്ഡപത്തിനു പുറമേ മൂവായിരത്തിലേറെ പേർക്കിരിക്കാവുന്ന രാജ്യാന്തര മീഡിയ സെന്റർ, ക്രാഫ്റ്റ്സ് ബസാർ, ഡിജിറ്റൽ എക്സ്പീരിയൻസ് സോൺ അടക്കം ഒരുങ്ങിക്കഴിഞ്ഞു. ജി20യുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്നതടക്കം 50 മീറ്റിങ്ങുകൾ ഷിബുവിന്റെ സംഘമാണ് സംഘടിപ്പിച്ചത്.

പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ ഭാരത് മണ്ഡപത്തില്‍ ഇരുപതോളം രാഷ്ട്രത്തലവന്മാരും യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍ തലവന്മാരും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസും പങ്കെടുക്കും. ആദ്യമായാണ് ജി 20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനവേദിക്ക് പുറമേ ഡല്‍ഹി നഗരഹൃദയത്തിലെ വന്‍ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനവും പൂര്‍ത്തിയായി. പ്രധാന വേദിക്ക് മുന്നില്‍ നടരാജ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com