മൂര്‍ഖന്‍ പാമ്പിനെ അടിച്ചുകൊന്നു; യുവാവിനെതിരെ കേസ്

മുര്‍ഖന്‍ പാമ്പിനെ അപൂര്‍വയിനം വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമപ്രകാരം സംരക്ഷിക്കേണ്ടതുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ:  മൂര്‍ഖന്‍ പാമ്പിനെ അടിച്ചുകൊന്നതിന് ഒരാള്‍ക്കെതിരെ കേസ് എടുത്തു. ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം

പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പിഎഫ്എ) ജില്ലാ യൂണിറ്റ് പ്രസിഡന്റ് വികേന്ദ്ര ശര്‍മയുടെ പരാതിയിലാണ് സുഖ്ബിറിനെതിരെ കാദര്‍ചൗക്ക് പൊലിസ് കേസ് എടുത്തത്. മുര്‍ഖന്‍ പാമ്പിനെ അപൂര്‍വയിനം വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമപ്രകാരം സംരക്ഷിക്കേണ്ടതുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രണ്ടുദിവസം മുന്‍പാണ് ഇയാള്‍ മൂര്‍ഖന്‍ പാമ്പിനെ അടിച്ചുകൊന്നത്. ഇതിന്റെ വീഡിയോയും വികേന്ദ്രശര്‍മ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. വന്യജീവി സംരക്ഷണനിയമപ്രകാരം വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തതായും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com