കൂട്ടം ചേർന്നു മർദ്ദനം; കത്തിക്കുത്തിൽ 20കാരനു ദാരുണാന്ത്യം; പ്രായപൂർത്തിയാകാത്ത എട്ട് പേർക്കെതിരെ കേസ്

യുവാവിനെ പ്രതികൾ ആക്രമിക്കുന്ന വീഡിയോ ഇപ്പോൾ പുറത്തു വന്നു. സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഈ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്യൂഡൽഹി: വാക്കു തർക്കം സംഘർഷത്തിലേക്ക് വഴി മാറിയതിനു പിന്നാലെ 20കാരനെ കുത്തിക്കൊന്നു. ഡൽഹി സംഘം വിഹാറിലാണ് ഞെട്ടിക്കുന്ന കൊലപാതകം. സംഘംവിഹാർ സ്വദേശിയായ ദിൽഷാദാണ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞു. സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തു. 

യുവാവിനെ പ്രതികൾ ആക്രമിക്കുന്ന വീഡിയോ ഇപ്പോൾ പുറത്തു വന്നു. സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഈ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. 

തെരുവിൽ വച്ചാണ് വാക്കു തർക്കവും പിന്നാലെ സംഘം ചേർന്നുള്ള മർദ്ദനവും. സമീപത്തു കൂടെ പലരും നടന്നു പോകുന്നതും മറ്റും വീഡിയോയിൽ കാണാം. എന്നാൽ ഒരാൾ പോലും യുവാവിനെ രക്ഷിക്കാൻ ശ്രമിക്കാതിരിക്കുന്നതും വീഡിയോയിൽ വ്യക്തം. 

തെരുവിന്റെ ഒരു ഭാ​ഗത്താണ് ആക്രമണം നടക്കുന്നത്. ദിൽഷാദിനെ കൂട്ടമായി ചേർന്നു മർദ്ദിക്കുന്നതും ചവിട്ടുന്നതുമൊക്കെ വീഡിയോയിൽ കാണാം. അതിനിടെയാണ് കുത്തേറ്റത്. ശരീരത്തിൽ നിരവധി കുത്തേറ്റു. 

ശരീരം മുഴുവൻ മുറിവുകളുമായി 20കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. ​ഗുരുതര പരിക്കേറ്റ യുവാവിനെ വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com