ജി20 ഉച്ചകോടിയിൽ കുരുങ്ങന്മാരുടെ ശല്യം; തുരത്താൻ 'ഡ്യുപ്ലിക്കേറ്റ്' ലങ്കൂറുകൾ

ലങ്കൂർ കുരങ്ങുകളുടെ വേഷമണിഞ്ഞ ആളുകളെ ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്
ഡൽഹി ന​ഗരത്തിൽ സ്ഥാപിച്ച ലങ്കൂർ കുരങ്ങിന്റെ കട്ടൗട്ട്
ഡൽഹി ന​ഗരത്തിൽ സ്ഥാപിച്ച ലങ്കൂർ കുരങ്ങിന്റെ കട്ടൗട്ട്

ന്യൂഡൽഹി: ഡൽഹിയിൽ കുരങ്ങു ശല്യം ഒഴിവാക്കാൻ 'ഡ്യുപ്ലിക്കേറ്റ്' ലങ്കൂർ കുരങ്ങുകളെ ഇറക്കി സുരക്ഷാ നടപടി. ജി20 ഉച്ചകോടിയോട് അനുബന്ധിച്ചാണ് നടപടി. ജി20 പ്രധാന വേദിയായ പ്ര​ഗതി മൈതാനത്തിലേക്കുള്ള പാത, രാഷ്ട്രതലവന്മാർ താമസിക്കുന്ന ഹോട്ടുലുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം കുരങ്ങന്മാരുടെ ശല്യം രൂക്ഷമായിരുന്നു. ഇത് തടയാൻ ഡൽഹി ന​ഗരത്തിൽ പലയിടത്തായി ലങ്കൂർ കുരങ്ങന്മാരുടെ കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ ലങ്കൂർ കുരങ്ങുകളുടെ വേഷമണിഞ്ഞ 30 പേരെയും വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇവർ ലങ്കൂർ കുരങ്ങുകളുടെ ശബ്ദമുണ്ടാക്കിയും ചേഷ്ടകൾ കാണിച്ചും കുരങ്ങന്മാരെ ഓടിക്കും. ഒറിജിനൽ ലങ്കൂർ കുരങ്ങന്മാരെ ഇറക്കുന്നതിൽ നിയമപരമായ തടസ്സം വന്നതോടെയാണ് ഇത്തരം നടപടികളെടുത്തത്.

നിലവിൽ ഈ പ്രദേശങ്ങളിൽ നിന്നെല്ലാം കുരങ്ങന്മാരെ തുരത്തിയിട്ടുണ്ട്. ശാസ്ത്രീഭവൻ, കൗഡില്ല്യ മാർഗ്, റിജ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഹനുമാൻ കുരങ്ങിന്റെ ചിത്രങ്ങൾ ഡൽഹി മുനിസിപ്പൽ കൗൺസിൽ സ്ഥാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com