പൊലീസ് കാർ തടഞ്ഞു, റോഡിൽ കിടന്ന് പ്രതിഷേധം; പവൻ കല്യാൺ കസ്റ്റഡിയിൽ 

പൊലീസ് തടഞ്ഞതോടെ നിലത്തു കിടന്ന് പ്രതിഷേധിച്ചു
പവൻ കല്യാൺ പ്രതിഷേധിക്കുന്നു/ ടെലിവിഷൻ സ്ക്രീൻഷോട്ട്
പവൻ കല്യാൺ പ്രതിഷേധിക്കുന്നു/ ടെലിവിഷൻ സ്ക്രീൻഷോട്ട്

ഹൈദരാബാദ്: ആന്ധ്ര - തെലങ്കാന അതിർത്തിയിൽ റോഡിൽ കിടന്നു പ്രതിഷേധിച്ച ജനസേനാ പാർട്ടി നേതാവും നടനുമായ പവൻ കല്യാൺ കസ്റ്റഡിയിൽ. അഴിമതി കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് പുലർച്ചെ വരെ നീണ്ട ടിഡിപി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പവൻ കല്യാണിന്റെ വാഹനവ്യൂഹം ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞു.

ഇതിൽ പ്രതിഷേധിച്ച് വാഹനവ്യൂഹത്തിൽ നിന്ന് ഇറങ്ങി പവൻ കല്യാൺ നടക്കാൻ തീരുമാനിച്ചു. ഇതും പൊലീസ് തടഞ്ഞതോടെ കല്യാൺ റോഡിൽ നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.

ഇതിനെത്തുടർന്ന് പവൻ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. വിജയവാഡയിലേക്ക് റോഡ് മാർഗം എത്താൻ ശ്രമിച്ച  പവൻ കല്യാണിന്‍റെ വാഹനവ്യൂഹം ആന്ധ്രാ പൊലീസ് തടയുകയായിരുന്നു.  ആന്ധ്ര - തെലങ്കാന അതിർത്തിയായ ഗാരികപടുവിൽ വച്ചാണ് പവൻ കല്യാണിന്‍റെ വാഹനവ്യൂഹം തടഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com