രാമക്ഷേത്ര നിര്‍മ്മാണത്തെ പ്രതിപക്ഷം എതിര്‍ത്തു; അമിത് ഷാ

ഇത്തവണ  ബിഹാറില്‍ മുഴുവന്‍ സീറ്റുകളിലും എന്‍ഡിഎ വിജയം നേടുമെന്നും അമിത് ഷാ
അമിത് ഷാ
അമിത് ഷാ


പട്‌ന: രാമക്ഷേത്ര നിര്‍മ്മാണത്തെ പ്രതിപക്ഷം എതിര്‍ത്തെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയാകാനാണ് നിതീഷിന്റെ ശ്രമം. ലാലുവിന് മകനെ മുഖ്യമന്ത്രിയാക്കാനും ആഗ്രഹമുണ്ട്. എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും 2024ലും മോദി തന്നെ അധികാരത്തില്‍ തുടരുമെന്നും അമിത് ഷാ പറഞ്ഞു. ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകകയായിരുന്നു അമിത് ഷാ.

കഴിഞ്ഞ ലോക്‌സഭാ സീറ്റില്‍ എന്‍ഡിഎ 39 സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ മുഴുവന്‍ സീറ്റുകളിലും എന്‍ഡിഎ വിജയം നേടുമെന്നും അമിത് ഷാ പറഞ്ഞു. ബിഹാറിലെ ക്രമസമാധാന നില ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും അവസരവാദസഖ്യം ഇത് കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദിജി വീണ്ടും പ്രധാനമന്ത്രിയായില്ലെങ്കില്‍ ഈ പ്രദേശം നുഴഞ്ഞുകയറ്റക്കാരുടെ കൈയിലാകുമെന്നും അമിത് ഷാ പറഞ്ഞു.

കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യാന്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും മുഖ്യമന്ത്രി നീതീഷ് കുമാറും ആഗ്രഹിച്ചിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com