ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ...; ആനയുടെ കിടിലന്‍ ബുദ്ധി- വൈറല്‍ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.
ഇലക്ട്രിക് ഫെന്‍സിങ് തകര്‍ക്കുന്ന കാട്ടാനയുടെ ദൃശ്യം
ഇലക്ട്രിക് ഫെന്‍സിങ് തകര്‍ക്കുന്ന കാട്ടാനയുടെ ദൃശ്യം

നുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഇലക്ട്രിക് ഫെന്‍സിങ് സ്ഥാപിക്കുന്നത് പതിവാണ്. പ്രത്യേകിച്ച് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് ഇലക്ട്രിക് ഫെന്‍സിങ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇത്തരത്തില്‍ സ്ഥാപിച്ച ഇലക്ട്രിക് ഫെന്‍സിങ് അതിവിദഗ്ധമായി കാട്ടാന മറികടക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ഇലക്ട്രിക് ഫെന്‍സിങ്ങിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു കുഞ്ഞു മരത്തെ ഉപയോ​ഗിച്ചാണ് കാട്ടാന തടസം നീക്കുന്നത്. മരം ഉപയോഗിച്ച് ഫെന്‍സിങ് തകര്‍ത്ത് കാട്ടാന പുറത്ത് കടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

വന്യമൃഗങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ള മൃഗങ്ങളില്‍ ഒന്നാണ് ആന എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ വീഡിയോ എന്ന ആമുഖത്തോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചത്.'നമുക്ക് അവരുടെ ഇടനാഴികള്‍ തകര്‍ക്കാന്‍ കഴിയും, പക്ഷേ അവരുടെ ആവേശത്തെയും ബുദ്ധിയെയും തടയാന്‍ നമുക്ക് കഴിയില്ല'- സുശാന്ത നന്ദയുടെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com