'വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതി നിലനില്‍ക്കില്ല'; ബലാത്സംഗ കേസ് ഹൈക്കോടതി റദ്ദാക്കി 

വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ടാണ്, യുവതി പ്രതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന വാദം വിശ്വസനീയമല്ലെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതി നിലനില്‍ക്കില്ലെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി. പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെട്ടുകൊണ്ടുതന്നെയാണ് പ്രായപൂര്‍ത്തിയായ വിവാഹിത മറ്റൊരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അതുകൊണ്ടുതന്നെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന വാദം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാഹിതയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നടപടി.

വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ടാണ്, യുവതി പ്രതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന വാദം വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു. ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം നിയമപരമായി ഒഴിവാക്കാതെയായിരുന്നു യുവതി മറ്റൊരാളുമായി അടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.

തന്നേക്കാള്‍ രണ്ടു വയസ്സു കുറഞ്ഞ പ്രതിയുമായി കോളജ് കാലം മുതല്‍ യുവതി അടുപ്പത്തിലായിരുന്നു. എന്നാല്‍ മറ്റൊരാളെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ പിന്നീട് യുവതി പ്രതിയുമായി ബന്ധം തുടരുകയായിരുന്നു. പ്രത്യാഘാതങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് യുവതി പ്രതിയുമായി ബന്ധം തുടര്‍ന്നത്. അതുകൊണ്ടുതന്നെ ശാരീരിക ബന്ധത്തിനുള്ള സമ്മതം വിവാഹ വാഗ്ദാനം എന്ന കാരണം കൊണ്ടാണെന്നു കരുതാനാവില്ലെന്ന് കോടതി പറഞ്ഞു. 

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ കേസെടുക്കാനുള്ള സെഷന്‍സ് കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പ്രണയം നടിച്ച്, വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏപ്പെട്ടെന്നായിരുന്നു സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com