'ദരിദ്രകുടുംബത്തില്‍ പിറന്നവന്‍ പാര്‍ലമെന്റില്‍ എത്തിയത് ജനാധിപത്യത്തിന്റെ ശക്തി'; പ്രത്യേക സമ്മേളനത്തിനു തുടക്കം

ജി 20 ഉച്ചകോടിയുടെ വിജയം ഒരു പാര്‍ട്ടിയുടെയോ, വ്യക്തിയുടെതോ അല്ല, രാജ്യത്തിന്റ 140 കോടി ജനതയുടെ വിജയമാണ്.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു/ പിടിഐ
പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു/ പിടിഐ


ന്യൂഡല്‍ഹി: ദരിദ്രകുടുംബത്തില്‍ പിറന്നവന്‍ പാര്‍ലമെന്റില്‍ എത്തിയത് ജനാധിപത്യത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാര്‍ക്ക് പാര്‍ലമെന്റിലുള്ള വിശ്വാസം വര്‍ധിച്ചതായും മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പുതിയ മന്ദിരത്തിലേക്ക് മാറിയാലും പഴയ പാര്‍ലമെന്റ് മന്ദിരം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഇന്ത്യക്കാരുടെ അദ്ധ്വാനവും പണവും കൊണ്ടാണ് പഴയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചത്. 75വര്‍ഷത്തിനിടെ നിരവധി നിര്‍ണായക സംഭവങ്ങള്‍ക്ക് പാര്‍ലമെന്റ് മന്ദിരം സാക്ഷിയായി. പഴയമന്ദിരത്തിന്റെ പടികള്‍ തൊട്ടുവന്ദിച്ചാണ് താന്‍ ആദ്യമായി പാര്‍ലമെന്റില്‍ എത്തിയത്. ജനങ്ങളില്‍ നിന്ന് ഇത്രയേറെ സ്‌നേഹം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ദരിദ്രകുടുംബത്തില്‍ പിറന്നവന്‍ പാര്‍ലമെന്റില്‍ എത്തിയത് ജനാധിപത്യത്തിന്റെ ശക്തിയാണെന്നും സാധാരണക്കാര്‍ക്ക് പാര്‍ലമെന്റിലുള്ള വിശ്വാസം വര്‍ധിച്ചതായും മോദി പറഞ്ഞു.

ജി 20 ഉച്ചകോടിയുടെ വിജയം ഒരു പാര്‍ട്ടിയുടെയോ, വ്യക്തിയുടെതോ അല്ല, രാജ്യത്തിന്റ 140 കോടി ജനതയുടെ വിജയമാണ്. ഇന്ത്യയുടെ സൗഹൃദത്തിന് ലോകം ആഗ്രഹിക്കുന്നു. വിശ്വമിത്രമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. വനിതാ എംപിമാര്‍ പാര്‍ലമെന്റിന്റെ അഭിമാനമാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ക്രമേണെ അവരുടെ പ്രാതിനിധ്യം വര്‍ധിക്കും. വനിതാ സ്പീക്കര്‍ ഉള്‍പ്പടെ സഭയെ നയിച്ചതും അഭിമാനകരമായ നേട്ടമാണെന്നും മോദി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com