പ്രദേശത്ത് സൈന്യം തിരച്ചിൽ നടത്തുന്നു/ എഎൻഐ
പ്രദേശത്ത് സൈന്യം തിരച്ചിൽ നടത്തുന്നു/ എഎൻഐ

അനന്ത്നാഗില്‍ രണ്ടു ഭീകരരെ വധിച്ചെന്ന് സൈന്യം; ഏഴു ദിവസം നീണ്ട ഏറ്റുമുട്ടല്‍ അവസാനിച്ചു

ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും, പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് എഡിജിപി വിജയകുമാര്‍ പറഞ്ഞു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ രണ്ടു ഭീകരരെ വധിച്ചതായി സൈന്യം. വധിച്ചവരില്‍ ഒരാള്‍ അനന്തനാഗിലെ നഗം കൊക്കേര്‍നാഗ് സ്വദേശിയും ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറുമായ ഉസൈര്‍ ഖാന്‍ ആണെന്ന് പൊലീസ് എഡിജിപി വിജയകുമാര്‍ അറിയിച്ചു. 

ഇയാളില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. വധിച്ച രണ്ടാമത്തെ ഭീകരന്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇതോടെ അനന്ത്‌നാഗ് മേഖലയില്‍ ഏഴു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് അവസാനിച്ചത്. 

ഉസൈര്‍ ഖാനൊപ്പം രണ്ടു വിദേശ ഭീകരര്‍ കൂടി ഉണ്ടായിരുന്നതായാണ് സൈന്യം സംശയിക്കുന്നത്. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും, പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് എഡിജിപി വിജയകുമാര്‍ പറഞ്ഞു. 

വേറെ ഭീകരര്‍ ഉണ്ടോയെന്ന് വ്യക്തതയില്ലാത്തതിനാല്‍, പ്രദേശവാസികള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് പോകരുതെന്നും എഡിജിപി ആവശ്യപ്പെട്ടു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഓഫീസര്‍മാര്‍ക്കും ഒരു സൈനികനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com