റിപ്പബ്ലിക് ദിനാഘോഷം; ജോ ബൈഡനെ ക്ഷണിച്ച് പ്രധാനമന്ത്രി

2024ലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതായി യുഎസ് അംബാസിഡര്‍ അറിയിച്ചു
നരേന്ദ്ര മോദി, ജോ ബൈഡന്‍/പിടിഐ
നരേന്ദ്ര മോദി, ജോ ബൈഡന്‍/പിടിഐ



ന്യൂഡല്‍ഹി: 2024ലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതായി യുഎസ് അംബാസിഡര്‍ അറിയിച്ചു. ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി യോഗത്തിലാണ് ജനുവരി 26ലെ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ബൈഡനെ പ്രധാനമന്ത്രി ക്ഷണിച്ചതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. സെപ്റ്റംബര്‍ 8ന് മോദിയും ബൈഡനും ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. 

2023ലെ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ആയിരുന്നു മുഖ്യാതിഥി. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ (2015), റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ (2007), മുന്‍ ഫ്രഞ്ച് പ്രസിഡന്റുമാരായ നിക്കോളാസ് സര്‍ക്കോസി (2008), ഫ്രാന്‍സ്വ ഒലോന്‍ദ് (2016) എന്നിവരും റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥികളായി എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com