അരിക്കൊമ്പന് അരി വേണ്ട; മദപ്പാടില്‍, ജനങ്ങള്‍ രാത്രി പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

രാത്രി ഏഴു മണിക്ക് ശേഷം ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്
അരിക്കൊമ്പന്റെ പുതിയ ചിത്രം-തമിഴ്നാട് വനംവകുപ്പ് പുറത്തു വിട്ടത്/ ടിവി ദൃശ്യം
അരിക്കൊമ്പന്റെ പുതിയ ചിത്രം-തമിഴ്നാട് വനംവകുപ്പ് പുറത്തു വിട്ടത്/ ടിവി ദൃശ്യം

കുമളി: അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ തുടരുന്നു. കൊമ്പന്‍ കേരളത്തിലേക്ക് വരുമെന്ന ആശങ്ക വേണ്ടെന്ന് തമിഴ്‌നാട് വനംവകുപ്പ് സൂചിപ്പിച്ചു. തിരുനെല്‍വേലിയിലെ കളക്കാട് മുണ്ടന്‍തുറെ കടുവാ സങ്കേതത്തിലെ മാഞ്ചോല തോട്ടം മേഖലയിലാണ് അരിക്കൊമ്പന്‍ നിലവിലുള്ളത്. ആന പൂര്‍ണ ആരോഗ്യവാനാണ്. ദിവസം പത്തു കിലോമീറ്റര്‍ സഞ്ചരിക്കുന്നുണ്ട്. അന്‍പതോളം വനം ജീവനക്കാര്‍ ആനയെ നിരീക്ഷിക്കുന്നുണ്ടെന്ന് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കി.

കോതയാര്‍  ഭാഗത്തായിരുന്ന അരികൊമ്പന്‍ കഴിഞ്ഞ ദിവസമാണ് മാഞ്ചോലയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ലയങ്ങളോട് ചേര്‍ന്നുള്ള വാഴകൃഷി നശിപ്പിച്ചിരുന്നു. രണ്ടു വീടുകളും തകര്‍ത്തിരുന്നു. ഊത്തിലെ തേയിലത്തോട്ടത്തിലെ നാലുമുക്ക് എന്ന സ്ഥലത്താണ് കൊമ്പന്‍ നിലയിറപ്പിച്ചിട്ടുള്ളത്. അരിക്കൊമ്പന് മദപ്പാടുണ്ട്. അതിനാല്‍ രാത്രി ഏഴു മണിക്ക് ശേഷം ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ഊത്തിലെ ജനവാസ മേഖലയില്‍ നിന്നും അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാന്‍ വനംവകുപ്പ് ശ്രമിക്കുകയാണ്. തമിഴ്‌നാട് വനംവകുപ്പ് ജീവനക്കാര്‍ രണ്ടു തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു. പഴങ്ങളും മറ്റും നല്‍കി അരിക്കൊമ്പനെ പ്രലോഭിപ്പിച്ച് ഉള്‍ക്കാട്ടിലേക്ക് വിടാനാണ് ശ്രമിക്കുന്നത്. ജനവാസ മേഖലയിലാണെങ്കിലും അരിക്കൊമ്പന്‍ ഇതുവരെ അരി തിന്നുന്നതിനായി റേഷന്‍കടകള്‍ ആക്രമിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. 

അരിക്കൊമ്പന്‍ കാട്ടാനകളുടെ ഭക്ഷണരീതിയിലേക്ക് പൂര്‍ണമായും മാറി എന്നതാണ് ഇതു സൂചിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കൊമ്പന്‍ കേരളത്തിലേക്ക് വരുമെന്ന ഭീതി വേണ്ടെന്ന് തമിഴ്‌നാട് വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സെമ്പകപ്രിയ അറിയിച്ചു. കൊമ്പന്‍ നെയ്യാറിന് 65 കിലോമീറ്റര്‍ അകലെയാണ്. റേഡിയോ കോളറില്‍ നിന്നും സിഗ്നല്‍ ലഭിക്കുന്നുണ്ട്. കേരളത്തിന് എതിര്‍ദിശയിലാണ് ആന ഇപ്പോല്‍ സഞ്ചരിക്കുന്നതെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com