ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലും കാനഡയിലും പ്രാക്ടീസ് ചെയ്യാം; നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അംഗീകാരം 

ഇന്ത്യയുടെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് വേള്‍ഫ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എഡ്യുക്കേഷന്റെ അംഗീകാരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് വേള്‍ഫ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എഡ്യുക്കേഷന്റെ അംഗീകാരം. ഇതോടെ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യയിലെ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടീസ് നടത്താം. കൂടാതെ വിദേശരാജ്യങ്ങളില്‍ ബിരുദാനന്തര ബിരുദ ട്രെയിനിങ് അടക്കം നിര്‍വഹിക്കുന്നതിനും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന് ലഭിച്ച അംഗീകാരത്തിന് പത്തുവര്‍ഷത്തെ കാലാവധിയാണുള്ളത്. അമേരിക്ക, കാനഡ എന്നിവയ്ക്ക് പുറമേ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യന്‍ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നടത്താം. 

നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അംഗീകാരം ലഭിച്ചതോടെ, രാജ്യത്തെ 706 മെഡിക്കല്‍ കോളജുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ നിലവില്‍ വരുന്ന പുതിയ മെഡിക്കല്‍ കോളജുകള്‍ക്കും വേള്‍ഫ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എഡ്യുക്കേഷന്റെ അംഗീകാരം ലഭിക്കും. ഇതിന് പുറമേ വിദേശരാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്താനും സാധിക്കും. അതായത് വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com