വില്ലനായി കഴുതപ്പുലി; കാട്ടുപന്നി പുലിയെ കുത്തി മലര്‍ത്തി - വൈറല്‍ വീഡിയോ 

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
കാട്ടുപന്നിയെ ആക്രമിക്കുന്ന പുലിയുടെ ദൃശ്യം
കാട്ടുപന്നിയെ ആക്രമിക്കുന്ന പുലിയുടെ ദൃശ്യം

ന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ പുലി പിടികൂടിയ കാട്ടുപന്നിയെ ഭക്ഷിക്കാന്‍ കഴുതപ്പുലിയും കൂടി എത്തിയതോടെ സംഭവിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കാട്ടുപന്നിയെ പുലി പിടികൂടുന്നതാണ് വീഡിയോയുടെ തുടക്കം. ഈസമയത്ത് ആണ് കാട്ടുപന്നിയെ ഭക്ഷിക്കാന്‍ കഴുതപ്പുലിയും അവിടെ എത്തുന്നത്. കാട്ടുപന്നിയെ ഭക്ഷിക്കാന്‍ കഴുതപ്പുലിയും പുലിയും തമ്മില്‍ മത്സരമായി. ഇത് അവസരമായി കണ്ട് കാട്ടുപന്നി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം.

കഴുതപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കാട്ടുപന്നിയെ ഒഴിവാക്കി പുലി കടന്നുകളയാന്‍ ശ്രമിച്ചു. ഇത് ഒരു അവസരമായി കണ്ട് പുലിയെ കുത്തി മുകളിലേക്ക് എറിഞ്ഞ ശേഷമാണ് കാട്ടുപന്നി രക്ഷപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com