ഒറ്റദിവസം 3,797 ഇസിജികള്‍; ലോക റെക്കോര്‍ഡ്

 ഈ നേട്ടത്തിലൂടെയാണ്‌ ആശുപത്രി ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു:  ഒറ്റദിവസം കൊണ്ട് 3,797 ഇസിജികള്‍ എടുത്ത് ഗിന്നസ് ബുക്കില്‍ ഇടം നേടി ബംഗളൂരിലെ ആശുപത്രി. ബംഗളരുവിലെ നാരായണ ഹെല്‍ത്ത് സിറ്റിയാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

സെപ്റ്റംബര്‍ 21നായിരുന്നു ആശുപത്രിയില്‍ ഇത്രയേറെ ഇസിജികള്‍ എടുത്തത്. ഈ നേട്ടത്തിലൂടെയാണ്‌ ആശുപത്രി ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. വെള്ളിയാഴ്ച റെക്കോര്‍ഡ് പ്രകടനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായ അധികൃതര്‍ അറിയിച്ചു.

'ആരോഗ്യ പരിശോധനയെക്കുറിച്ചും ഹൃദ്രോഗങ്ങള്‍ തടയുന്നതിനുള്ള പതിവ് പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് നാരായണ ഹെല്‍ത്ത് സ്ഥാപകനും ചെയര്‍മാനുമായ ഡോക്ടര്‍ ദേവി ഷെട്ടി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com