എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ

എഐഎഡിഎംകെ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം
എഐഎഡിഎംകെ പതാക/പിടിഐ
എഐഎഡിഎംകെ പതാക/പിടിഐ

ചെന്നൈ: എഐഎഡിഎംകെ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. എന്‍ഡിഎ സഖ്യം വിടാനുള്ള പ്രമേയം യോഗം അംഗീകരിച്ചു. ജയലളിതയേയും അണ്ണാദുരൈയേയും ബിജെപി അപമാനിച്ചു എന്ന് എഐഎഡിഎംകെ ആരോപിച്ചു. 

ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരുവര്‍ഷമായി തങ്ങളുടെ മുന്‍ നേതാക്കളെയും ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയേയും അധിക്ഷേപിക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നു. 

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും എഐഎഡിഎംകെയും തമ്മില്‍ പോര് രൂക്ഷമായിരുന്നു. ഇതിന് പിന്നാലെ, സഖ്യം അവസാനിപ്പിക്കുമെന്ന് എഐഎഡിഎംകെ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com