ചംഫായില്‍ അഞ്ചു കോടിയുടെ ഹെറോയിന്‍ പിടികൂടി; നാലുപേര്‍ അറസ്റ്റില്‍

അസം റൈഫിള്‍സും നാര്‍ക്കോട്ടിക്‌സ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്
എഎൻഐ ചിത്രം
എഎൻഐ ചിത്രം

ഐസ്വാള്‍: മിസോറാമില്‍ കോടികളുടെ മയക്കുമരുന്നുമായി നാലുപേര്‍ പിടിയിലായി. അസം റൈഫിള്‍സും നാര്‍ക്കോട്ടിക്‌സ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. 

ചംഫായ് ജില്ലയിലെ മൂന്ന് വ്യത്യസ്ത പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നാലുപേര്‍ വലയിലായത്. ഇവരില്‍ നിന്നും 689.52 ഗ്രാം ഹെറോയിന്‍ പിടികൂടി. ഇതിന് 4.82 കോടി രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com