കൊച്ചി: താനൂര്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയ്ക്കൊപ്പം അറസ്റ്റിലായ പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ജൂലായ് 31നായിരുന്നു താമിര്‍ ജിഫ്രിയെയും സുഹൃത്തുക്കളായ നാലുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എംഡിഎംഎ കൈവശം ഉണ്ടെന്നാരോപിച്ചായിരുന്നു നടപടി. പിടികൂടിയ പ്രതികളിലൊരാളായ താമിര്‍ ജിഫ്രിയെ ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയില്‍ മര്‍ദിക്കുകയും അതിനിടെ മരിക്കുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് ഈ കേസ് സിബിഐ അന്വേഷിക്കുകയാണ്. ഇതിനിടെയാണ് പ്രതികള്‍ക്ക്
ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആബിദ്, മന്‍സൂര്‍, മുഹമ്മദ് കെടി, ജബീര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ രണ്ടാം ഭാര്യയില്‍ കുട്ടികളില്ല; അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; മുംബൈയില്‍ മലയാളി അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ