ഡോക്ടര്‍ക്ക് സുഖമായി ഉറങ്ങാന്‍ രാത്രി മുഴുവന്‍ എസി; ക്ലിനിക്കില്‍ രണ്ടു നവജാത ശിശുക്കള്‍ തണുത്ത് വിറച്ച് മരിച്ചു

ഉത്തര്‍പ്രദേശില്‍ സ്വകാര്യ ക്ലിനിക്കില്‍ രണ്ട് നവജാത ശിശുക്കള്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്വകാര്യ ക്ലിനിക്കില്‍ രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. രാത്രിയിലും എസി പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ തണുത്ത് വിറച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലിനിക്കിന്റെ ഉടമ കൂടിയായ ഡോക്ടറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാത്രി സുഖമായി ഉറങ്ങുന്നതിന് ഡോക്ടര്‍ രാത്രിയിലും എസി പ്രവര്‍ത്തിപ്പിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഷാംലി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പിറ്റേന്ന് രാവിലെയാണ് കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ കുടുംബത്തിന്റെ പരാതിയില്‍ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ക്ലിനിക്കിന്റെ ഉടമ ഡോ നീതുവിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ കുറ്റകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.   

പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് കുട്ടികള്‍ ജനിച്ചത്. വിദഗ്ധ ചികിത്സയ്ക്കായാണ് കുട്ടികളെ ക്ലിനിക്കിലേക്ക് കൊണ്ടുപോയത്. ചികിത്സയുടെ ഭാഗമായി ഫോട്ടോതെറാപ്പി യൂണിറ്റില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാത്രിയാണ് ഡോക്ടര്‍ എസി ഓണാക്കിയതെന്നും പിറ്റേന്ന് രാവിലെ കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പ്രതിഷേധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com