പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മകളുടെ വിവാഹത്തിന് 18 ലക്ഷം രൂപ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചു; മൊത്തം ചിതല്‍ കൊണ്ടുപോയി

ഉത്തര്‍പ്രദേശില്‍ മകളുടെ കല്യാണത്തിന് വേണ്ടി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ നഷ്ടപ്പെട്ടു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മകളുടെ കല്യാണത്തിന് വേണ്ടി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ നഷ്ടപ്പെട്ടു. ബാങ്ക് ലോക്കറില്‍ ചിതലരിച്ചതിനെ തുടര്‍ന്നാണ് പണം നഷ്ടമായത്. 

മൊറാദാബാദിലാണ് സംഭവം. പൊതുമേഖല ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ 18 ലക്ഷം രൂപ സൂക്ഷിച്ച അല്‍ക്കാ പഥക്കിന്റെ പണമാണ് നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പണം ലോക്കറില്‍ സൂക്ഷിച്ചത്. അടുത്തിടെ ലോക്കര്‍ കരാര്‍ പുതുക്കുന്നതിന് ബാങ്കില്‍ വരാന്‍ പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥര്‍ അല്‍ക്കയെ വിളിച്ചിരുന്നു. ഇതനുസരിച്ച് ബാങ്കിലെത്തിയ അല്‍ക്ക ലോക്കര്‍ തുറന്നപ്പോഴാണ് ഞെട്ടിപ്പോയത്. 

മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടി വച്ചിരുന്ന പണമാണ് ചിതലരിച്ചത്. ഇത് കണ്ട് ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവം മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. റിസര്‍വ് ബാങ്കിന്റെ പുതിയ ചട്ടം അനുസരിച്ച് ലോക്കറില്‍ പണം സൂക്ഷിക്കാന്‍ പാടില്ല. സ്വര്‍ണാഭരണങ്ങളും രേഖകളും സൂക്ഷിക്കാനാണ് പൊതുവേ ലോക്കര്‍ ഉപയോഗിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com