2015ലെ ലഹരിക്കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍, പഞ്ചാബില്‍ രാഷ്ട്രീയ വിവാദം

സുഖ്പാലിനെതിരായ നടപടി രാഷ്ട്രീയ വേട്ടയാടലാണെന്ന് കോൺ​ഗ്രസ് കുറ്റപ്പെടുത്തി
സുഖ്പാൽ സിങ് ഖൈറ/ എഎൻഐ
സുഖ്പാൽ സിങ് ഖൈറ/ എഎൻഐ

ചണ്ഡീ​ഗഡ്: ലഹരിമരുന്ന് കേസിൽ പഞ്ചാബിലെ കോൺ​ഗ്രസ് എംഎൽഎ സുഖ്പാൽ സിങ് ഖൈറയെ പൊലീസ് അറസ്റ്റ് ചെയ്തു. 2015 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പുലർച്ചെ ഖൈറയുടെ ചണ്ഡീ​ഗഡിലെ വീട്ടിൽ ജലാലാബാദ് പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

ഇതിനു ശേഷമാണ് സുഖ്പാൽ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. റെയ്ഡിന്റെ ദൃശ്യങ്ങൾ സുഖ്പാൽ സിങ് ഫെയ്സ്ബുക്കിലൂടെ ലൈവായി കാണിച്ചിരുന്നു. പൊലീസ് ഉദ്യോ​ഗസ്ഥരോട് വാറണ്ട് ചോദിക്കുന്നതും, അറസ്റ്റിന് കാരണം ചോദിക്കുന്നതും വീഡിയോയിൽ കാണാം. 

അതേസമയം സുഖ്പാൽ സിങ് ഖൈറയെ അറസ്റ്റ് ചെയ്ത പഞ്ചാബ് പൊലീസിന്റെ നടപടിയെ കോൺ​ഗ്രസ് രൂക്ഷമായി വിമർശിച്ചു. സുഖ്പാലിനെതിരായ നടപടി രാഷ്ട്രീയ വേട്ടയാടലാണ്. അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള പഞ്ചാബ് സർക്കാരിന്റെ നാടകമാണിതെന്നും കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് അമരീന്ദർ സിങ് രാജാ വാറിങ് കുറ്റപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com