മകന്‍ മരിച്ചതിന്റെ ദുഃഖത്തില്‍, ഗണേശ നിമജ്ജന ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കരുതെന്ന് ആവശ്യപ്പെട്ടു; കുടുംബത്തിന് ക്രൂരമര്‍ദ്ദനം

 മകന്‍ മരിച്ചതിനാല്‍ വീടിന് സമീപത്തുകൂടി  ഉച്ചത്തില്‍ പാട്ട് വെച്ച് പോകരുതെന്ന് പറഞ്ഞ കുടുംബത്തിന് നേരെ ആക്രമണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മകന്‍ മരിച്ചതിനാല്‍ വീടിന് സമീപത്തുകൂടി  ഉച്ചത്തില്‍ പാട്ട് വെച്ച് പോകരുതെന്ന് പറഞ്ഞ കുടുംബത്തിന് നേരെ ആക്രമണം. ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയിലാണ് ഉച്ചത്തില്‍ പാട്ടുവെച്ചിരുന്നത്. വീടിന് സമീപത്തു കൂടി ഘോഷയാത്ര പോകുന്നതിനിടെയാണ് കുടുംബം ഉച്ചത്തില്‍ പാട്ട് വെയ്ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. വീട്ടില്‍ മകന്‍ മരിച്ചതിന്റെ വിഷമത്തിലാണ് കുടുംബാംഗങ്ങളെന്നും പാട്ട് വെയ്ക്കരുതെന്നും അച്ഛനാണ് ഘോഷയാത്ര സംഘടിപ്പിച്ചവരോട് പറഞ്ഞത്. ഇതില്‍ രോഷാകുലരായ 21 അംഗ സംഘമാണ് കുടുംബത്തെ ക്രൂരമായി ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

മഹാരാഷ്ട്ര പുനെയില്‍ ഞായറാഴ്ചയാണ് സംഭവം. സുനില്‍ ഷിന്‍ഡെയുടെ മകനാണ് അടുത്തിടെ മരിച്ചത്. വീടിന് സമീപത്തുകൂടി ഉച്ചത്തില്‍ പാട്ട് വെച്ച് ഘോഷയാത്ര പോകുന്നതിനിടെയാണ്, സുനില്‍ ഷിന്‍ഡെ മകന്‍ മരിച്ച കാര്യം സംഘാടകരോട് പറഞ്ഞത്. മകന്‍ മരിച്ചതിന്റെ വിഷമത്തിലാണ് കുടുംബാംഗങ്ങള്‍, അതിനാല്‍ പാട്ട് ഉച്ചത്തില്‍ വെയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. 

ഗണേശ വിഗ്രഹം നിമജ്ജനം ചെയ്ത ശേഷം മടങ്ങിയെത്തിയ സംഘം ഇരുമ്പ് വടി അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കുടുംബത്തെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുടുംബം ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 21 പേര്‍ക്കെതിരെ വധശ്രമം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com