'മോദി ജീ... ഞങ്ങൾക്ക് ഒരു നല്ല സ്കൂൾ വേണം', വൈറലായി 3-ാം ക്ലാസുകാരിയുടെ വീഡിയോ, പിന്നാലെ നടപടി 

മൂന്നാം ക്ലാസുകാരിയുടെ വീഡിയോ ഫലം കണ്ടു, സ്കൂളിന്റെ അടിസ്ഥന സൗകര്യം മെച്ചപ്പെടുത്താൻ ഭരണകൂടം 
സീറത് നാസ് / ചിത്രം വീഡിയോ സ്ക്രീൻഷോട്ട്
സീറത് നാസ് / ചിത്രം വീഡിയോ സ്ക്രീൻഷോട്ട്

ശ്രീന​ഗർ. തന്റെ സ്കൂളിന്റെ ശോചനീയവസ്ഥ ചൂണ്ടിക്കാട്ടി കത്വയിൽ നിന്നും മൂന്നാം ക്ലാസുകാരി സീറത് നാസ് ചെയ്‌ത വീഡിയോ ഫലം കണ്ടു. സ്കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ജമ്മു ഭരണകൂടം നടപടി സ്വീകരിച്ചു. ദിവസങ്ങൾക്ക് മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സീറത് ഞങ്ങൾക്ക് ഒരു നല്ല സ്കൂൾ നിർമിച്ചു തരാൻ അപേക്ഷച്ചത്. 

അ‍ഞ്ച് മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന വീഡിയോയിൽ സ്കൂളിന്റെ ശോചനീയാവസ്ഥ മുഴുവൻ സീറത് കാണിച്ചു. 'മോദിജീ, ഞങ്ങൾക്കൊരു നല്ല സ്‌കൂൾ പണിതു തരൂ. വൃത്തിഹീനമായ തറയിലിരുന്നു ഞങ്ങളുടെ യൂണിഫോം എല്ലാം മോശമായി. അതിന്റെ പേരിൽ അമ്മയിൽ നിന്നും നിരന്തരം വഴക്ക് കേൾക്കുന്നുവെന്നും സീറത് വീഡിയോയിൽ പറഞ്ഞു.

വീഡിയോ വൈറലായതോടെ സ്കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനൊരുങ്ങുകയാണ് ജമ്മു ഭരണകൂടം. സ്കൂളിന്റെ അറ്റകുറ്റ പണികൾക്കായി 91 ലക്ഷം രൂപ അനുവദിച്ചിരുന്നു എന്നാൽ ചില സാങ്കേതിക തടസങ്ങൾ കാരണമാണ് നിർമാണം വൈകിയതെന്ന് ഭരണകൂടം അറിയിച്ചു. 

ജമ്മു പ്രവശ്യയിൽ 1000 സ്കൂളുകൾ നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 10 ജില്ലകളിലായി 250 സ്കൂളുകൾ നിർമിക്കുമെന്നും ഭരണകൂടം ഉറപ്പ് നൽകി. ഭരണകൂടത്തിന്റെ ഇടപെടലിൽ സീറത് നന്ദി അറിയിച്ചു. താൻ ചെയ്‌ത വീഡിയോ കാരണം സ്കൂളിന്റെ നിലവിലെ അവസ്ഥയ്‌ക്ക് മാറ്റം വരാൻ പോകുന്നു എന്നതിൽ സന്തോഷമുണ്ട്. തന്റെ സ്കൂളിന്റെ അവസ്ഥ പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു ഉദ്ദേശമെന്നും സീറത് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com